കേരളം

kerala

ETV Bharat / state

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍; എതിര്‍ത്ത് ഓർത്തഡോക്‌സ് സഭ, സ്വാഗതം ചെയ്‌ത് യാക്കോബായ സഭ

നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി നിയമനിര്‍മാണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, സമാധാന അന്തരീക്ഷം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നറിയിച്ച് എതിര്‍പ്പുമായി ഓർത്തഡോക്‌സ് സഭ

Government is planning to made a bill  bill on Orthodox Jacobite Issue  Orthodox Jacobite Issue  Orthodox raises sound against Government action  സഭാ തര്‍ക്കത്തില്‍  നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍  ഓർത്തഡോക്‌സ് സഭ  യാക്കോബായ സഭ  യാക്കോബായ  ഓർത്തഡോക്‌സ്  ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍  സഭ
സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍

By

Published : Mar 13, 2023, 3:34 PM IST

തിരുവനന്തപുരം:ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായി നിയമനിര്‍മാണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭ. സർക്കാർ നീതിവിരുദ്ധ തീരുമാനത്തിലേക്ക് പോകില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്‌റ്റി ഫാ.തോമസ് വർഗീസ് അമെയ്ൽ പറഞ്ഞു. നിയമനിർമാണത്തിനുള്ള ബില്ലിന്‍റെ കരട് ഏത് തരത്തിൽ സഭയെ ബാധിക്കുമെന്ന് അറിയില്ലെന്നും സുപ്രീം കോടതി വിധിക്കെതിരായ നിയമനിർമാണം എന്നത് ആശങ്കയോടെ മാത്രമേ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഓർത്തഡോക്‌സ് യാക്കോബായ സഭാ തർക്കം ശാശ്വതമായി പരിഹരിക്കുമെന്ന് എ.കെ ബാലൻ നിയമസഭയിൽ പറഞ്ഞിരുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി. സഭാതർക്കം പരിഹരിക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഓർത്തഡോക്‌സ് സഭ പാളയം സെന്‍റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ ഉപവാസ പ്രാർഥന യജ്ഞം തുടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. തുടർന്ന് പ്രതിഷേധ പ്രമേയവും പാസാക്കി. ബില്ല് കൊണ്ടുവരുന്നതിന് പിന്നിൽ സർക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി.

ബില്ലിനെ എതിര്‍ത്ത് ഓര്‍ത്തഡോക്‌സ് സഭ:സമാധാന അന്തരീക്ഷം തകർക്കാൻ മാത്രമേ പുതിയ നിയമം ഉപകരിക്കൂ. സുതാര്യമായും നിയമപരമായും പ്രവർത്തിക്കുന്ന മലങ്കര സഭയുടെ ഭരണക്രമത്തെ തകിടംമറിക്കുന്നതാണ് ബില്ല്. സുപ്രീം കോടതിവിധി അസാധുവാക്കുന്നതാണ് ബില്ലെന്നും അനുവാദമില്ലാതെ യാക്കോബായ സഭയ്ക്ക് ആരാധന നടത്തുവാൻ അനുവാദം നൽകുന്നത് അപലപനീയമാണെന്നും ഇവര്‍ അറിയിച്ചു. സുപ്രീംകോടതി ഹൈക്കോടതി വിധികളുടെ ലംഘനമാണ് ബില്ലെന്നും പ്രതിഷേധ പ്രമേയത്തിൽ കുറ്റപ്പെടുത്തി. മെത്രാപ്പൊലീത്തമാരും വൈദികരും പ്രാർഥന യജ്ഞത്തിൽ പങ്കെടുത്തു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ്‌ പ്രാർത്ഥന യജ്ഞം ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിൽ അതൃപ്‌തി അറിയിച്ച് സഭ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. 2017 ലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സഭയുടെ പ്രധാന ആരോപണം.

സ്വാഗതം ചെയ്‌ത് യാക്കോബായ സഭ:എന്നാല്‍ യാക്കോബായ സഭ സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. സര്‍ക്കാരിന്‍റെ നിലപാട് സ്വാഗതം ചെയ്‌ത് യാക്കോബായ സഭയുടെ പള്ളികളില്‍ ഇന്ന് പ്രമേയം പാസാക്കി. അതേസമയം ഇപ്പോള്‍ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ തന്നെ നിയമം പാസാക്കാനാണ് തീരുമാനം. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാകും ബില്ലിന്‍റെ കരടിന് രൂപം നൽകുക. സുപ്രീം കോടതി നിയമ ലംഘനമാകുമോ ഇതെന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കും. ഇതിന് ശേഷമാകും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. മാത്രമല്ല ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകൾ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകാനുള്ള സാഹചര്യവും മുന്നിലുണ്ട്. ഇത് പരിഗണിച്ച് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്.

സമരം സമ്മര്‍ദ തന്ത്രമോ:സഭാ മേധാവികളുമായി അനുനയ നീക്കം നടത്താനുള്ള ശ്രമങ്ങളും ഇതിനൊപ്പം നടന്നുവരികയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ കോട്ടയത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ചര്‍ച്ച് ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഓര്‍ത്തഡോക്‌സ് സഭ പ്രത്യക്ഷ സമരമെന്ന നിലയില്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ABOUT THE AUTHOR

...view details