കേരളം

kerala

ETV Bharat / state

വാര്‍ത്തകള്‍ വ്യാജം, സ്‌കുള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ എല്ലാവരുടെയും സഹകരണം അത്യാവശ്യം; മന്ത്രി വി ശിവൻകുട്ടി - സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി വാര്‍ത്ത വ്യാജം

V Sivankutty about school lunch scheme: പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്‌ചിക്കുവാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. എല്ലാ കണക്കുകളും കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.

V Sivankutty  school lunch scheme  V Sivankutty about school lunch scheme  government is not ambiguous  വി ശിവൻകുട്ടി  സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി  കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു  central government blocked allocation for Kerala  സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി വാര്‍ത്ത വ്യാജം  School lunch scheme news is fake
V Sivankutty about school lunch scheme

By ETV Bharat Kerala Team

Published : Nov 19, 2023, 10:14 PM IST

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്നും (Government is not ambiguous about the school lunch scheme) കേന്ദ്ര വിഹിതം നൽകിയത് സംബന്ധിച്ച് വന്ന മാധ്യമ വാർത്ത തെറ്റാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty about school lunch scheme). സംസ്ഥാനം കൃത്യമായി കണക്ക് നൽകാത്തതിനാൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്നും കണക്ക് സമർപ്പിക്കാത്തതിനാൽ കേന്ദ്ര വിഹിതമായ 184.31 കോടി രൂപയിൽ നവംബർ വരെയുള്ള ആദ്യ ഗഡു ഇനത്തിൽ 125 കോടി രൂപയിൽ 54.16 കോടി രൂപയെ കേന്ദ്രം നൽകിയുള്ളൂ എന്നുമായിരുന്നു വാർത്ത.

പദ്ധതിക്കുള്ള 2023-24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. സംസ്ഥാനം സമർപ്പിച്ച പ്രൊപ്പോസലുകളും കണക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും അത് മികവാർന്ന രീതിയിൽ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും ഇകഴ്ത്തികാണിക്കുവാനും ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്‌ടിക്കുവാനും ഉദ്ദേശിച്ചാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി വാർത്ത കുറിപ്പിൽ പറഞ്ഞു.

പദ്ധതി നടത്തിപ്പ് സംബന്ധിച്ച കണക്കുകളും ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചുകൊണ്ട് അർഹമായ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളതും നടത്തുന്നതും. മുൻ വർഷത്തെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും ഉൾപ്പടെ ആദ്യ ഗഡു കേന്ദ്രവിഹിതത്തിനുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ നാലിന് സമർപ്പിച്ചുവെങ്കിലും 80 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 22 നാണ്‌ ആദ്യ ഗഡുവായി (25 ശതമാനം) 54.17 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നത്. അപ്രായോഗികവും അനാവശ്യവുമായ ചില തടസ്സവാദങ്ങൾ ഉയർത്തിയാണ് തുക അനുവദിക്കുന്നത് വൈകിപ്പിച്ചത്.

ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തിൽ മുൻ വർഷത്തെ ബാലൻസ് തുകയായ 32.34 കോടി രൂപയും ചേർത്ത്‌ ലഭ്യമായിരുന്ന 86.51 കോടി രൂപ പൂർണ്ണമായും ചെലവഴിക്കുകയും ഇതിന്‍റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്‍റുകളും 31.10.2023 ന് കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്‌തു. ഇത് അംഗീകരിച്ചുകൊണ്ട് നവംബർ 17 ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപ (ആദ്യ ഗഡുവിന്‍റെ അതേ തുക) കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട 284.31 കോടി രൂപയിൽ മുൻവർഷത്തെ ബാലൻസ് ഉൾപ്പടെ 140.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭ്യമായിട്ടുണ്ട്.

രാജ്യത്തെ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നമ്മുടെ സംസ്ഥാനമടക്കം കേവലം എട്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് മാത്രമാണ് ഇതുവരെ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമായിട്ടുള്ളത്. കൃത്യമായ കണക്കുകൾ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് രണ്ട് ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടുള്ളത്. കേന്ദ്രവിഹിതത്തിൽ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതിയുമായി മുഴുവൻ നാട്ടുകാരും സഹകരിക്കുന്ന പാരമ്പര്യം ആണ് കേരളത്തിനുള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും, പൂർവ വിദ്യാർത്ഥി സംഘടനകളും അധ്യാപകർ തന്നെയും ഇക്കാര്യത്തിൽ കൈകോർക്കുന്നുണ്ട്. അതിനിയും തുടരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. അത്തരത്തിൽ നൽകിക്കൊണ്ടിരിക്കുന്ന സഹായം നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.

എന്നാൽ ഇത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി എന്ന് പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായി. ചില സംഘടനകൾ കോടതിയെയും സമീപിച്ചു. ഈ പശ്ചാത്തലത്തിൽ ഇക്കാര്യം എല്ലാവരുമായി ഒന്നുകൂടി ആലോചിച്ച് മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ALSO READ:അധ്യാപകര്‍ തമ്മിലുള്ള സംഘര്‍ഷം : പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോർട്ട്‌ തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ABOUT THE AUTHOR

...view details