തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്‌ദ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി വര്‍ധിക്കുകയാണ്.
നേരത്തെ വാക്‌സിന്‍ ഫലപ്രദമായിരുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 30ന് നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടിസിലൂടെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്.