തിരുവനന്തപുരം :കൊവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്രവ്യാപന സമയത്ത് സര്‍ക്കാര്‍ നല്‍കിയ വര്‍ക്ക് ഫ്രം ഹോം ഇളവ് പിന്‍വലിച്ചു. ചില പ്രത്യേക വിഭാഗത്തിന് നല്‍കിയ ഇളവാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ ഓഫിസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരുന്നത്.
വര്‍ക്ക് ഫ്രം ഹോം ഇനിയില്ല ; ജീവനക്കാര്‍ക്കുള്ള ഇളവ് നിര്‍ത്തലാക്കി സര്‍ക്കാര്‍ - വര്‍ക്ക് ഫ്രം ഹോം ഇളവ് നിര്‍ത്തലാക്കി
സര്‍ക്കാര്‍ ഓഫിസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരുന്നത്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വര്‍ക്ക് ഫ്രം ഹോം ഇളവ് നിര്‍ത്തലാക്കി
Also Read: പൊങ്കാലയിടാം, കൊവിഡ് പടര്‍ത്താതെ അപകടം വരുത്താതെ; ആരോഗ്യവകുപ്പിന്‍റെ മുൻകരുതല്‍
എന്നാല്‍ കൊവിഡ് രോഗവ്യാപന തോത് കുറഞ്ഞതിനാലാണ് ഇളവ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നാളെ മുതല്‍ സംസ്ഥാനത്തെ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും.