കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക് - കെ.ജി.എം.ഒ.എ സമരം

ചികിത്സകളെ സമരം ബാധിക്കില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ.

government doctors strike starts tomorrow  സർക്കാർ ഡോക്‌ടർമാർ സമരം  കെ.ജി.എം.ഒ.എ പ്രതിഷേധം  കെ.ജി.എം.ഒ.എ സമരം  kgmoa strike begin
kgmoa

By

Published : Oct 14, 2020, 5:36 PM IST

തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ ഡോക്‌ടർമാർ അധിക ജോലികളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. മാനവവിഭവശേഷിയുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, തുടർച്ചയായ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക, മാറ്റി വെച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധത്തിൻ്റെ ഭാഗമായി എല്ലാവിധ കൊവിഡേതര പരിശീലനങ്ങളും വെബിനാറുകളും ജോലി സമയത്തിന് ശേഷമുള്ള യോഗങ്ങളും ബഹിഷ്‌കരിക്കും. എല്ലാ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും അംഗങ്ങൾ എക്‌സിറ്റ് ആകും. അതേസമയം ചികിത്സകളെ സമരം ബാധിക്കില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

ABOUT THE AUTHOR

...view details