കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു - തിരുവനന്തപുരം

സി ആർ പി സി 144 പ്രകാരമാണ് ആൾക്കൂട്ടം വിലക്കി സർക്കാർ ഉത്തരവിറക്കിയത്

സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ വിലക്കി സർക്കാർ  Government bans mobs in state  തിരുവനന്തപുരം  കൊവിഡ് വ്യാപനം രൂക്ഷം
സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ വിലക്കി സർക്കാർ

By

Published : Oct 1, 2020, 10:51 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ വിലക്കി സർക്കാർ. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് വിലക്ക്. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം. സി ആർ പി സി 144 പ്രകാരമാണ് ആൾക്കൂട്ടം വിലക്കി സർക്കാർ ഉത്തരവിറക്കിയത്. അതേ സമയം വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം എന്ന ഇളവ് തുടരും. തീവ്ര രോഗ വ്യാപന മേഖലകളിൽ നിരോധനജ്ഞ ഉൾപ്പടെ ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ഓരോ പ്രദേശത്തേയും സാഹചര്യം വിലയിരുത്തി കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി. കഴിഞ്ഞ ആഴ്ച ചേർന്ന സർവ്വ കക്ഷി യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ധാരണയായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ.

സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ വിലക്കി സർക്കാർ ഉത്തരവ്

ABOUT THE AUTHOR

...view details