തിരുവനന്തപുരം :കൊല്ലം-ചെങ്കോട്ട നാലുവരിപ്പാതയുടെ അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം. റവന്യൂ മന്ത്രി കെ. രാജനാണ് നിയമസഭയില്‍ സബ്‌മിഷന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിച്ച് ചടയമംഗലം, പത്തടി, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വരെ 58.915 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍എച്ച് 744 നാലുവരി പാതയാക്കി വീതി കൂട്ടുന്നതിനുള്ള ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്‍റിനാണ് അംഗീകാരം നല്‍കിയത്.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്‌ടര്‍മാരെ നിയമിച്ചുകൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.