തിരുവനന്തപുരം : സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മൂന്ന് കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് 2.25 കോടി, തൃശൂര്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 1.01 കോടി, വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 1.40 കോടി, കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന് 62.60 ലക്ഷം, ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് 1.99 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 16 സ്ലൈസ് സിടി സ്‌കാനിംഗ് മെഷീന്‍ വാങ്ങുന്നതിനായി തുകയനുവദിച്ചു. റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐപി കെട്ടിട നിര്‍മാണത്തിനാണ് തുകയനുവദിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി മേഖലയോട് ചേര്‍ന്നുള്ള വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് തുക അനുവദിച്ചത് പുതിയ കെട്ടിട നിര്‍മാണത്തിനായാണ്.