കേരളം

kerala

ETV Bharat / state

പിഡബ്ല്യുസിക്ക് പിടിവീഴും: കർശന നടപടിയുമായി സർക്കാർ - thiruvananthapuram latest news

പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ ശുപാർശ.

pwc black list  pwc  പിഡബ്ല്യുസി  പിഡബ്ല്യൂസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി ശുപാർശ  gold smuggling case  thiruvananthapuram latest news  government to take action against pwc
പിഡബ്ല്യുസി

By

Published : Jul 23, 2020, 10:40 AM IST

Updated : Jul 23, 2020, 10:52 AM IST

തിരുവനന്തപുരം:പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസി (പിഡബ്ല്യുസി) ക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി തല അന്വേഷണ സമിതി ശുപാർശ ചെയ്‌തു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിലെ ഓപ്പറേഷൻ മാനേജർ തസ്‌തികയിലേക്ക് ശുപാർശ ചെയ്‌തത് പിഡബ്ല്യുസിയാണ്. റിക്രൂട്ട്മെൻ്റ് ഏജൻസിയാണ് ഇവരെ കണ്ടെത്തിയതെന്ന പിഡബ്ല്യുസിയുടെ വിശദീകരണം അംഗീകരിക്കാനാവില്ല. ചട്ടങ്ങൾ പാലിക്കാതെയാണ് സ്വപ്ന സുരേഷിന് എം ശിവശങ്കർ നിയമനം നല്‍കിയത്. നിയമനത്തിൽ കമ്പനിക്ക് വൻ വീഴ്‌ച ഉണ്ടായെന്നും സമിതി കണ്ടെത്തി. ഇത്രയും വിഴ്‌ച വരുത്തിയ കമ്പനിയെ ഐടി വകുപ്പിൻ്റെ എല്ലാ കരാറുകളിൽ നിന്നും ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന സമിതി ശുപാർശ ചെയ്‌തു. പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സർക്കാർ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Last Updated : Jul 23, 2020, 10:52 AM IST

ABOUT THE AUTHOR

...view details