കേരളം

kerala

ETV Bharat / state

സൂര്യതാപം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു - അടിയന്തര യോഗം

സൂര്യാഘാതത്തെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി.

മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

By

Published : Mar 27, 2019, 12:24 PM IST

സംസ്ഥാനത്തെ കൊടും ചൂടിനെ നേരിടാനുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. വൈകിട്ട് മൂന്നിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സൂര്യാഘാതത്തെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി.

ശുദ്ധജല ലഭ്യത ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാതലത്തിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനം. വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി.

അടുത്തദിവസങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം അമ്പതോളം പേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. വരും ദിവസങ്ങളിലും താപനില വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ജാഗ്രതമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details