തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. ലൈഫ് മിഷൻ രണ്ടാം ഘട്ടം ഈ വർഷം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡിന്‍റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനായി ദേവസ്വം ട്രൈബ്യൂണൽ രൂപീകരിക്കും. ഇതിനായി പ്രത്യേക ബിൽ അവതരിപ്പിക്കും. ട്രാൻസ് ജെൻഡർ വിഭാഗത്തിനായി സുകൃതം എന്ന പേരിൽ ഭവന പദ്ധതി നടപ്പാക്കും. സ്വന്തമായി ഭൂമിയുള്ളതോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഭൂമി ലഭിച്ചവരോ ആയ ഭവനരഹിതരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
കെ ഫോൺ പദ്ധതിയുമായി മുന്നോട്ട്: ലൈഫ് മിഷൻ രണ്ടാം ഘട്ടം നടപ്പാക്കുമെന്നും നയപ്രഖ്യാപനം - കെ ഫോൺ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗവർണർ
ട്രാൻസ് ജെൻഡർ വിഭാഗത്തിനായി സുകൃതം എന്ന പേരിൽ ഭവന പദ്ധതി നടപ്പാക്കും. സ്വന്തമായി ഭൂമിയുള്ളതോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഭൂമി ലഭിച്ചവരോ ആയ ഭവനരഹിതരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പഠനവും അനുബന്ധ കോഴ്‌സുകളും പഠിക്കുന്ന മാതാപിതാക്കൾ നഷ്‌ടമായവരോ വിധവകളുടെ മക്കളോ ആയ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ ശ്രീനാരായണ ഗുരു നവോത്ഥാന സ്കോളർഷിപ്പ് നൽകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്കാണ് സ്കോളർഷിപ്പ്.
തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി, ഭിന്നശേഷിക്കാർക്കായി അനാമയം സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ആരംഭിക്കും. ഈ വർഷം ഇരുപതിനായിരം പുതിയ പട്ടയങ്ങൾ നൽകും. കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ് എനിവിടങ്ങളിൽ ആരംഭിക്കുന്ന മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യ നിർമ്മാണം വേഗത്തിലാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ പ്രത്യേക പരിപാടി നടപ്പാക്കും. എല്ലാ സർക്കാർ കോളജുകളിലെയും ക്ലാസ് മുറികൾ ഡിജിറ്റലാകും എന്നിങ്ങനെയാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ.