തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വീടിന് നേരെ ഗുണ്ട ആക്രമണം. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. പുനലൂർ സ്വദേശി വിപിനാണ് പരിക്കേറ്റത്. വീട്ടിലുണ്ടായിരുന്ന കാറും ഗുണ്ടാസംഘം തകർത്തു.
അയൽക്കാർക്കും വഴിയാത്രക്കാർക്കും നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ (ജൂലൈ 6) രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം.
വിപിൻ വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടിലെത്തി സംഘം കോളിങ് ബെൽ അമർത്തി അതിക്രമിച്ച് അകത്ത് കയറി തന്നെ മർദിക്കുകയായിരുന്നുവെന്ന് വിപിൻ പറഞ്ഞു.