കേരളം

kerala

ETV Bharat / state

Goons Attack Vizhinjam | വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമി സംഘം വെട്ടിയത് 15 തവണ, ദൃശ്യങ്ങൾ - Goons Attack Vizhinjam

Goons Attack Vizhinjam | തിങ്കളാഴ്ച രാത്രി 11 നാണ് ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചത്.

വിഴിഞ്ഞത്ത് ഗുണ്ട ആക്രമണം  തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  Goons Attack Vizhinjam  Goons Attack in petrol bunk Thiruvananthapuram
Goons Attack Vizhinjam | വിഴിഞ്ഞത്ത് ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം; വെട്ടിയത് 15 തവണ, പമ്പ് ജീവനക്കാരന്‍ ചികിത്സയില്‍

By

Published : Dec 29, 2021, 4:34 PM IST

Updated : Dec 29, 2021, 6:04 PM IST

തിരുവനന്തപുരം:വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരന് ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി സംഘം ജീവനക്കാരനായ അനന്തുവിനെയാണ് വെട്ടിയത്.

വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം.

ALSO READ:കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ഇന്ധനം നിറയ്ക്കുന്നതിനിടെ ഫോൺ ചെയ്‌തത് ചോദ്യം ചെയ്‌തതായിരുന്നു പ്രകോപനത്തിന് കാരണം. വാക്കേറ്റത്തിന് ശേഷം പെട്രോൾ പമ്പിൽ നിന്ന് പോയ സംഘം വടിവാളുമായി തിരികെ എത്തി ആക്രമിയ്‌ക്കുകയായിരുന്നു. അനന്തുവിന് മുതുകിലും കയ്യിലും കാലിലുമായി 15 വെട്ടുകളേറ്റു.

ജീവനക്കാർ സംഘടിച്ചെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. സി.സി.ടിവി പരിശോധനയിൽ സ്ഥിരം കുറ്റവാളികളായ ആളുകളാണ് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പമ്പ് ജീവനക്കാരന്‍ ചികിത്സയിലാണ്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Last Updated : Dec 29, 2021, 6:04 PM IST

ABOUT THE AUTHOR

...view details