കേരളം

kerala

ETV Bharat / state

പള്ളിപ്പുറത്ത് ഗുണ്ട ആക്രമണം; കടയുടമയെ കുത്തി കൊലപ്പെടുത്താൻ ശ്രമം - gunda fight news

ആക്രമണത്തിൽ കഴുത്തിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബേക്കറി ഉടമ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുണ്ടാ ആക്രമണം വാര്‍ത്ത  കാസര്‍കോട് ആക്രമണം വാര്‍ത്ത  gunda fight news  kasargod fight news
ഗുണ്ടാ ആക്രമണം

By

Published : Feb 18, 2021, 10:53 PM IST

Updated : Feb 18, 2021, 11:37 PM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം. ബേക്കറി ഉടമയെ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബേക്കറി നടത്തുന്ന സജാദിനെയാണ് കടയിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അഷ്റഫിനും പരിക്കേറ്റു. പള്ളിപ്പുറം സി.ആർ.പി.എഫ് കവലയ്‌ക്കു സമീപമാണ് സംഭവം. പള്ളിപ്പുറം പുതുവൽപുത്തൻ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് (36) ആണ് കടയിൽ കയറി കുത്തിയത്.

പരിക്കേറ്റ ബേക്കറി ഉടമ സജാദ്
നിരവധി കേസുകളിൽ പ്രതിയായ ഷാനവാസ് രണ്ടാഴ്ച്ച മുൻപും സമാന രീതിയിൽ പരിസരത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീതി പടർത്തിയിരുന്നു. മംഗലപുരം പൊലീസ് മൂന്ന് ദിവസം മുൻപ് ഗുണ്ടാലിസ്റ്റിൽ ഉൾപെടുത്തിയ ആളാണ് പ്രതിയായ ഷാനവാസ്. ആക്രമണത്തിൽ കഴുത്തിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കട ഉടമ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 18, 2021, 11:37 PM IST

ABOUT THE AUTHOR

...view details