തിരുവനന്തപുരം:പോത്തൻകോട് യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെ ഗുണ്ട ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ (17) എന്നിവർക്ക് നേരെയാണ് ഗുണ്ട ആക്രമണം നടന്നത്. ഇന്നലെ രാത്രി 8.30 ന് ഭാര്യയെ ജോലി സ്ഥലത്താക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് പിതാവിനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം നിരവധി കേസുകളില്‍ പ്രതിയായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് ഫൈസല്‍.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടസംഘം, യാത്രക്കാരായ പിതാവിന്‍റെയും മകളുടെയും വാഹനത്തിന് കുറുകെ പിടിച്ച് അസഭ്യം പറയുകയായിരുന്നു.
also read: 'ചന്ദ്രകളഭം ചാർത്തിയുറങ്ങും': പി.ടി തോമസിന്‍റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; മതചടങ്ങുകളില്ല
തുടര്‍ന്ന് പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയും പെൺകുട്ടിയുടെ ചെകിടത്ത് അടിച്ച് മുടിയിൽ കുത്തി പിടിക്കുകയും ചെയ്തതിന് ശേഷം പിതാവിനെയും മര്‍ദിച്ചു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വെള്ള വാഗണർ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.