തിരുവനന്തപുരം:കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിൻ്റെ തെളിവുകളാണ് പുറത്തു വരുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
Also Read:സ്വർണക്കടത്തിൽ ഭരണപക്ഷ പങ്ക് വ്യക്തമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിൻ്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നതും കള്ളക്കടത്തുകാർ തന്നെയാണ്. കേസിൻ്റെ അടിവേര് പോകുന്നത് എകെജി സെൻ്ററിലേക്കാണ്. സ്വർണ്ണക്കടത്തിൻ്റെ പങ്ക് സിപിഎം പറ്റുന്നതായി തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്‌ഡിപിഐയുമായും ബന്ധമുണ്ട്. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിൻ്റെ തെളിവാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.