തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുമായി എൻഐഎ സംഘം കവടിയാര്‍ കുറവൻകോണത്ത് നടത്തിയ തെളിവെടുപ്പിൻ്റെ വിശദാംശങ്ങൾ പുറത്ത്. 'സ്‌റ്റേ ഇൻ സ്റ്റൈൽ' ബ്യൂട്ടി പാർലറിലാണ് എൻഐഎ സംഘം തെളിവെടുപ്പിനായി എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. സന്ദീപാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. സ്വർണക്കടത്തിലൂടെ ലഭിച്ച പണമാണ് ഈ സ്ഥാപനത്തിൻ്റെ നടത്തിപ്പിന് വിനിയോഗിച്ചിരുന്നതെന്നാണ് സൂചന. കസ്റ്റംസും ഇവിടെ പരിശോധന നടത്തി. സമീപവാസികളിൽ നിന്നും കസ്റ്റംസ് മൊഴിയെടുത്തു.
സന്ദീപ് നായരുടെ സ്ഥാപനങ്ങളിലും എന്‍.ഐ.എയുടെ പരിശോധന
എൻഐഎ സംഘം കവടിയാര്‍ കുറവൻകോണത്ത് നടത്തിയ തെളിവെടുപ്പിൻ്റെ വിശദാംശങ്ങൾ പുറത്ത്. മുഖ്യപ്രതി സന്ദീപ് നായര്‍ നേതൃത്വം നല്‍കിയ 'സ്‌റ്റേ ഇൻ സ്റ്റൈൽ ബ്യൂട്ടി' പാർലറിലാണ് സംഘം തെളിവെടുപ്പ് നടത്തിയത്
നേരത്തെ ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്പെക്ട്രം എന്ന ഡിജിറ്റൽ സ്റ്റുഡിയോയിലാണ് തെളിവെടുപ്പ് നടത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കിയത് ഈ സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ സന്ദീപിൻ്റെ തന്നെ സ്ഥാപനമായ ബ്യൂട്ടി പാർലറിലാണ് തെളിവെടുപ്പ് നടന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേസിലെ പ്രതികളായ സ്വപ്‌നയേയും സന്ദീപ് നായരെയും എത്തിച്ച് വലിയ തോതിലുള്ള തെളിവെടുപ്പാണ് തിരുവനന്തപുരത്ത് നടന്നത്.