തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ എൻഐഎ സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുന്നു. സ്വർണം കൈമാറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ്. പ്രതി മുഹമ്മദലി ഇബ്രാഹിമുമായി അപ്പോള ഡി മോറ ഹോട്ടൽ, കോവളം ഉദയ സമുദ്ര ഹോട്ടൽ എന്നിവിടങ്ങളിൽ സംഘം എത്തി തെളിവെടുത്തു. തുടർന്ന് സ്വർണക്കടത്ത് ഗൂഢാലോചനകൾ നടന്നതായി സംശയിക്കുന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ശിവശങ്കറിന്‍റെ ഫ്ലാറ്റിലും പ്രതികളെ എത്തിച്ചു. കടത്തി കൊണ്ട് വന്ന് സ്വർണം ഫ്ലാറ്റിന്‍റെ പാർക്കിങ്ങ് ഏരിയയിലാണ് വെച്ചാണ് ഇടപാടുകാർക്ക് സ്വപ്നയും സംഘവും സ്വർണം കൈമാറിയതെന്നാണ് എൻഐഎ വിലയിരുത്തൽ.
സ്വർണ കള്ളക്കടത്ത്; എൻഐഎ തെളിവെടുപ്പ് തുടരുന്നു - എൻഐഎ തെളിവെടുപ്പ് തുടരുന്നു
പ്രതി മുഹമ്മദലി ഇബ്രാഹിമുമായി അപ്പോള ഡി മോറ ഹോട്ടൽ, കോവളം ഉദയ സമുദ്ര ഹോട്ടൽ എന്നിവിടങ്ങളിൽ സംഘം എത്തി തെളിവെടുത്തു.
എൻഐഎ
ഇവിടുത്തെ തെളിവെടുപ്പിന് ശേഷം സമീപത്തെ ഹിൽട്ടൺ ഗാർഡൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലും തെളിവെടുപ്പ് നടത്തി. സ്വർണകടത്തിന് എത്തിയ സംഘത്തിലുള്ളവർ താമസിച്ചത് ഈ ഹോട്ടലിലാണ്. ബുധനാഴ്ചയും എൻഐഎ സംഘം തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
Last Updated : Aug 6, 2020, 3:17 PM IST