എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് എൻഫോഴ്സ്‌മെന്‍റ് കേസിൽ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുന്നതിനാൽ റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് കോടതിയിൽ അപേക്ഷ നൽകും. ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കിയുള്ള റിപ്പോർട്ടും ഇ ഡി കോടതിയിൽ സമർപ്പിക്കും.
സ്വർണക്കടത്ത് കേസ്; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും - സ്വർണക്കടത്ത് കേസ്
അന്വേഷണം പുരോഗമിക്കുന്നതിനാൽ റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് കോടതിയിൽ അപേക്ഷ നൽകും.
സ്വർണക്കടത്ത് കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും
പ്രതികളെ തുടർച്ചയായി പതിനാല് ദിവസം എൻഫോഴ്സ്‌മെന്‍റ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവിധ കരാറുകൾ സംഘടിപ്പിച്ച് നൽകിയതിന് തനിക്ക് കമ്മിഷൻ നൽകിയതായി സ്വപ്ന വെളിപ്പെടുത്തിയ ചില സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും ഇ ഡി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിക്കാനാണ് സാധ്യത.
Last Updated : Sep 9, 2020, 9:21 AM IST