തിരുവനന്തപുരം: അധികാര ഇടനാഴിയില്‍ പ്രതി സ്വപ്‌നയുടെ സ്വാധീനം പ്രകടമെന്ന് കോടതി. സ്വർണകടത്ത് കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ സിജെഎം കോടതിയുടെ നിരീക്ഷണം. പ്രതി കോൺസുലേറ്റിൽ നിന്ന് രാജിവച്ചശേഷവും അവിടെത്തെ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് തുടർന്നു. സ്വാധീനം ഉപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. അതിനാൽ ജാമ്യം ലഭിക്കാൻ സ്ത്രീയെന്ന പരിഗണന അവർ അർഹിക്കുന്നില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ചൂണ്ടികാണിച്ചു.
സ്വര്‍ണ കടത്ത് കേസ്; അധികാര ഇടനാഴിയില്‍ സ്വപ്‌നയുടെ സ്വാധീനം പ്രകടമെന്ന് കോടതി - സ്വര്‍ണ കടത്ത് വാര്‍ത്ത
പ്രതി കോൺസുലേറ്റിൽ നിന്ന് രാജിവച്ചശേഷവും അവിടുത്തെ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് തുടർന്നെന്നും സ്വാധീനം ഉപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടിയെന്നും അഡീഷണൽ സിജെഎം കോടതിയുടെ നിരീക്ഷിച്ചു
ജാമ്യാപക്ഷേയിൽ നടന്ന വാദത്തിന്‍റെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം. സ്വർണകടത്തിന്‍റെ രാജ്യത്തെ പ്രധാന കണ്ണികളാണ് നാലാം പ്രതി സന്ദീപ് നായരും മൂന്നാം പ്രതി സ്വപ്‌ന സുരേഷ് എന്ന് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കും. എല്ലാ പ്രതികൾക്കും ഗുഢാലോചനയിൽ പങ്കുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
എട്ടാം പ്രതി മലപ്പുറം വേങ്ങര സ്വദേശി സൈതലവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം കേസിലെ പത്താം പ്രതിയായ സംജുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി. പത്താം പ്രതിയുട ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് കിട്ടിയതിന് ശേഷം വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. സൈതലവി, സംജു, അബ്ദുല്‍ ഷമീം, അബ്ദു പി.ടി, അൻവർ, അബ്ദുല്‍ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സി വി തുടങ്ങിയ എട്ട് പേരുടെ റിമാന്‍ഡ് കാലാവധി കോടതി ഈ മാസം 25 വരെ നീട്ടി. പ്രതികളുടെ റിമാന്‍ഡ് കാലവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ കോടതി നടപടി.