കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; ഉന്നതന്‍റെ പേര് ഞെട്ടിക്കുന്നതെന്ന് കെ സുരേന്ദ്രൻ - k surendran on gold smuggling case

164 പ്രകാരമുള്ള വിവരങ്ങൾ പുറത്ത് വരട്ടെയെന്നും ഈ ഉന്നതൻ്റെ പേരും ഭഗവാൻ്റെ പര്യായം തന്നെയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസ്  ഉന്നതന്‍റെ പേര് ഞെട്ടിക്കുന്നതെന്ന് കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ  ഈ ഉന്നതൻ്റെ പേരും ഭഗവാൻ്റെ പര്യായം  സംവിധാനം ദുരുപയോഗം ചെയ്‌തുവെന്ന ബിജെപി വാദം  Gold smuggling case  name of the superior is shocking  k surendran on gold smuggling case  gold smuggling case superior person
സ്വർണക്കടത്ത് കേസ്; ഉന്നതന്‍റെ പേര് ഞെട്ടിക്കുന്നതെന്ന് കെ സുരേന്ദ്രൻ

By

Published : Dec 7, 2020, 3:53 PM IST

Updated : Dec 7, 2020, 4:03 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സർക്കാർ തലത്തിലെ ഉന്നതൻ്റെ പേര് ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പേര് പറയുന്നില്ല. എന്നാൽ എല്ലാ പേരുകളും ഭഗവാൻ്റെ നാമധേയങ്ങളാണ്. ഈ ഉന്നതൻ്റെ പേരും ഭഗവാൻ്റെ പര്യായം തന്നെയാണ്. ജനാധിപത്യത്തിൻ്റെ ശ്രീകോവിലുകളിൽ കളങ്കപ്പെട്ടു. കൂടുതൽ ഒന്നും പറയുന്നില്ല. 164 പ്രകാരമുള്ള വിവരങ്ങൾ പുറത്ത് വരട്ടെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ

സ്വർണക്കടത്തിൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്‌തുവെന്ന ബിജെപി വാദം ശരിയാകുകയാണ്. ഗ്രീൻ ചാനൽ ദുരുപയോഗം ചെയ്‌തുവെന്ന വിവരം ഗുരുതരമാണ്. ധാർമികമായി മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. തെറ്റ് പറ്റിയെങ്കിൽ മുഖ്യമന്ത്രി ഏറ്റുപറയണം. അല്ലാതെ കേന്ദ്ര ഏജൻസികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരിൽ പ്രചരണത്തിന് പോയതല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള വിഷയവുമായി ബന്ധപ്പെട്ട് സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുമ്പ് മുഖ്യമന്ത്രിക്ക് ധർമടത്ത് എത്തണമായിരുന്നു. അതിനാണ് പോയത്. അല്ലാതെ ഇടത് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കാനല്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

Last Updated : Dec 7, 2020, 4:03 PM IST

ABOUT THE AUTHOR

...view details