തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ശക്തമായി നേരിടും. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന പ്രചരണം ശക്തമാക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സ്വര്‍ണക്കടത്ത് കേസ്; ആരോപണങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം - cpm news
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ശക്തമായി നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്ക് നല്‍കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി.
വിവാദങ്ങളില്‍ കഴമ്പില്ല, രാഷ്ട്രീയ നേട്ടം മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതിനെ നേരിടാതിരിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു സെക്രട്ടേറിയറ്റിലെ പൊതുവികാരം. ഇതിന്‍റെ ഭാഗമായി വിഷയങ്ങളില്‍ നേതാക്കള്‍ ശക്തമായ പ്രതികരിക്കും. കേസിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു.
വിവാദങ്ങളുടെ പേരില്‍ സര്‍ക്കാരിന് മങ്ങലേറ്റു. ഇത് മറികടക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവരണം. വിവാദങ്ങളെ വികസനം കൊണ്ട് നേരിടാമെന്ന ധാരണയാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിശദമായി യോഗം വിലയിരുത്തി. പതിവിലും ഏറെ നീണ്ട സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് നടന്നത്. കഴിഞ്ഞ യോഗങ്ങളെല്ലാം ഉച്ചയോടെ അവസാനിച്ചപ്പോള്‍ ഇന്നത്തെ യോഗം വൈകീട്ട് ഏഴ് മണിക്കാണ് അവസാനിച്ചത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്ക് നല്‍കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്നാണ് സീറ്റ് ഒഴിവ് വന്നത്. നാളത്തെ ഇടത് മുന്നണി യോഗത്തിൽ തീരുമാനം അംഗീകരിക്കും.