തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരമന ആക്‌സിസ് ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്‌തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്പെൻഡ് ചെയ്‌തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ശേഷാദ്രി അയ്യരുടെ സസ്പെൻഷൻ.
സ്വര്‍ണക്കടത്ത് കേസ്; കരമന ആക്‌സിസ് ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്‌തു - axis manager expelled
പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്പെൻഡ് ചെയ്‌തത്.
സ്വര്‍ണക്കടത്ത് കേസ്; കരമന ആക്‌സിസ് ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്‌തു
യുഎഇ കോൺസുലേറ്റിനും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനും ആക്‌സിസ് ബാങ്കിന്‍റെ കരമന ശാഖയിൽ അക്കൗണ്ടുണ്ട്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഷാദ്രിയുടെ മൊഴി എടുത്തിരുന്നു. യുഎഇ കോൺസുലേറ്റിന്‍റെ അക്കൗണ്ട് പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി പരമാവധിയിൽ തുക പിൻവലിക്കാൻ സ്വപ്‌ന സുരേഷ് ഭീഷണിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങൾ ശേഷാദ്രി അയ്യർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയിരുന്നു.