തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. തൃശ്ശൂർ സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്ത് വില്പനയ്ക്ക് എത്തിച്ച ഒന്നര കിലോയോളം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്.
തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സ്വർണം പിടികൂടി - gold seized
60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.തൃശ്ശൂർ സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സ്വർണം പിടികൂടി
മുംബൈ കന്യാകുമാരി ജയന്തി ജനത എകസ്പ്രസിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണത്തിന് മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ജി.എസ്.ടി ഇന്‍റലിജന്‍സിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.