തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. എയര്‍ ഇന്ത്യ സാറ്റ്സിന്‍റെ നാല് കരാര്‍ ജീവനക്കാരും ഒരു ഏജന്‍റുമാണ് പിടിയിലായത്. റോണി, റബീല്‍, നബിൻ, ഫൈസല്‍ എന്നീ ജീവനക്കാരെയും ഏജന്‍റായ ഉബൈസിനെയുമാണ് ഡിആര്‍ഐ പിടികൂടിയത്. പിടിയിലായവർ ഗ്രൗണ്ട് ഹാന്‍റ്ലിംഗ് ജീവനക്കാരാണ്.
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; അഞ്ച് പേര്‍ പിടിയില്‍ - എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യ സാറ്റ്സിന്‍റെ നാല് ജീവനക്കാരും ഒരു ഏജന്‍റുമാണ് ഡിആര്‍ഐയുടെ പിടിയിലായത്
വിമാനത്താവളം വഴി കള്ളക്കടത്ത്: ജീവനക്കാരടക്കം അഞ്ച് പേര്‍ പിടിയില്‍
അഞ്ച് കിലോ സ്വര്‍ണം കടത്തിയ മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരനെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞത്. ഏഴ് മാസത്തിനിടെ ഇവര്‍ വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു.
Last Updated : Apr 13, 2019, 7:18 PM IST