കേരളം

kerala

ETV Bharat / state

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമെന്ന് എൻഐഎ

അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു.

gold scam  davood ibrahim  തിരുവനന്തപുരം  thiruvananthapuram  സ്വര്‍ണ്ണക്കടത്ത് കേസ്  ദാവൂദ് ഇബ്രാഹിം  ഫിറോസ് ഒയാസിസ്  firos oasis  താന്‍സാനിയ  tanzania
സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമെന്ന് എൻഐഎ

By

Published : Oct 14, 2020, 8:23 PM IST

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ. വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെടി റമീസ്, പതിമൂന്നാം പ്രതി ഷറഫുദീന്‍ എന്നിവര്‍ താന്‍സാനിയയില്‍ നിന്നും ആയുധം വാങ്ങാന്‍ ശ്രമം നടത്തിയിരുന്നെന്നും പ്രതികളുടെ താന്‍സാനിയന്‍ ബന്ധം അന്വേഷിക്കണമെന്നും എന്‍ഐഎ പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലുള്ള ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഒരുമിച്ച്‌ ചേര്‍ന്നത് ഒരാളുടെ നിർദേശത്തെ തുടര്‍ന്നാണ്. പ്രതികള്‍ തോക്കുകളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ല. ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനാണന്ന് കണക്കാക്കാമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ റിപ്പോർട്ടുണ്ടന്നും പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കി.

പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ എൻഐഎ സീൽഡ് കവറിൽ കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളിൽ നിന്നും ഡാറ്റകൾ വേർതിരിച്ചെടുക്കുന്നതിൽ കാലതാമസം ഉണ്ടെന്നും 90 ലേറെ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും 22 ഉപകരണങ്ങളിൽ നിന്നുള്ള രേഖകൾ മാത്രമാണ് വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളുവെന്നും എൻഐഎ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധിപറയും. ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ കോടതി നടത്തിയ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ കോടതി വിലക്കി. അതേസമയം രണ്ടാം പ്രതി സ്വപ്‌നയുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.

ABOUT THE AUTHOR

...view details