തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടി കൂടി - തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണ വേട്ട; രണ്ട് പേരിൽ നിന്നായി ഒരു കിലോ
റഹ്മാന്‍, അബ്ദുല്‍ ഫാസില്‍ എന്നി തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
![തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടി കൂടി thiruvananthapuram gold hunt തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണ വേട്ട തിരുവനന്തപുരം സ്വര്‍ണ വേട്ട തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണ വേട്ട; രണ്ട് പേരിൽ നിന്നായി ഒരു കിലോ gold smuggling](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9520955-thumbnail-3x2-gold.jpg)
തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണ വേട്ട; രണ്ട് പേരിൽ നിന്നായി ഒരു കിലോ സ്വര്‍ണം പിടി കൂടി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബൈയില്‍ നിന്നെത്തിയ റഹ്മാന്‍, അബ്ദുല്‍ ഫാസില്‍ എന്നി തമിഴ്‌നാട് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ബാഗിനുള്ളില്‍ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചത്. പിടിയിലായവർ കരിയര്‍മാരാണോ സ്വര്‍ണക്കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ പ്രതികളെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യും.