തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം ദിവസവും സ്വർണം പിടികൂടി - gold smuggling
ദുബായിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം ദിവസവും സ്വർണം പിടികൂടി
തിരുവനന്തപുരം:ജില്ലയിലെ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണം പിടികൂടി. രണ്ടു കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അടിവസത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസവും തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടിയിരുന്നു.
Last Updated : Nov 13, 2020, 11:49 AM IST