കേരളം

kerala

ETV Bharat / state

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; പ്രചാരണ വാഹനങ്ങള്‍ പര്യടനമാരംഭിച്ചു - രാജ്യാന്തര ശാസ്‌ത്രമേള

Global Science Festival Kerala Promotional Vehicles Hit the Road: മൂന്ന് വാഹനങ്ങള്‍ കേരളമാകെ ചുറ്റും. ആഗോള സയന്‍സ് മേളയുടെ ഗുണങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പൊതു ജനത്തെ ബോധവാന്മാരാക്കുകയാണ് വാഹന പ്രചാരണത്തിന്‍റെ ലക്ഷ്യം.

Global Science Festival  Sustainable Earth  രാജ്യാന്തര ശാസ്‌ത്രമേള  science festival kerala
Global Science Festival Kerala Promotional Vehicles Hit the Road

By ETV Bharat Kerala Team

Published : Jan 6, 2024, 6:09 PM IST

തിരുവനന്തപുരം:ജനുവരി 15ന് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണ വാഹനങ്ങള്‍ പര്യടനമാരംഭിച്ചു. എല്‍ഇഡി വോള്‍ ഘടിപ്പിച്ച മൂന്നു വാഹനങ്ങളാണ് ഫെസ്റ്റിവലിന്‍റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തുക(Global Science Festival Kerala Promotional Vehicles Hit the Road).

ഫെസ്റ്റിവലിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടങ്ങിയ വിഡിയോകള്‍ എല്‍ഇഡി വോളുകളില്‍ പ്രദര്‍ശിപ്പിക്കും. എഐ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് പ്രചാരണ വിഡിയോകള്‍ തയാറാക്കിയിട്ടുള്ളത്. കൊച്ചിയില്‍ നിന്നു പര്യടനമാരംഭിച്ച പ്രചാരണ വാഹനങ്ങളുടെ ഫ്‌ളാഗോഫ് കൊച്ചി മേയര്‍ അഡ്വ: എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഒരു വാഹനം തെക്കന്‍ കേരളത്തിലും മറ്റൊരു വാഹനം മധ്യകേരളത്തിലും മൂന്നാമത്തെ വാഹനം വടക്കന്‍ കേരളത്തിലും പ്രചാരണ വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു സഞ്ചരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സയന്‍സ് ക്ലബ്ബുകളുമായും മറ്റു കൂട്ടായമകളുമായും സഹകരിച്ചാണ് ഓരോയിടത്തും പ്രചാരണം സംഘടിപ്പിക്കുന്നത്.

കൂടാതെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ ജിയോസയന്‍സ് ടോക് സീരിസിന്‍റെ ആമുഖമായി From Habitable Plate to Sustainable Earth എന്ന വിഷയത്തില്‍ ബെയ്ജിങ്ങിലെ ചൈന യൂനിവേഴ്‌സിറ്റി ഓഫ് ജിയോസയന്‍സസില്‍ നിന്നുള്ള ജിയോസയന്‍റിസ്റ്റ് സന്തോഷ്.എം പ്രഭാഷണം നടത്തി. ആക്കുളത്ത് സ്ഥിതിചെയ്യുന്ന നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ക്യൂറേറ്റര്‍ വൈശാഖന്‍ തമ്പി ആമുഖമായി സംസാരിച്ചു.

എന്‍സിഇഎസ്എസിലെ മുന്‍ സയന്റിസ്റ്റും ജിയോസയന്‍സ് ടോക് സീരിസിന്‍റെ കോര്‍ഡിനേറ്ററുമായ കെ.വി. തോമസ്, എന്‍സിഇഎസ്എസ് ഡയറക്ടര്‍ ഡോ വി.നന്ദകുമാര്‍, ജിഎസ്എഫ്‌കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കീര്‍ത്തന.കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി ആറ്, ഏഴ് തിയതികളിലാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലില്‍ ജിയോസയന്‍സ് ടോക് സീരിസിസ് സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details