തിരുവനന്തപുരം :പന്തളത്തുനിന്ന് തിങ്കളാഴ്‌ച കാണാതായ പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് കണ്ടെത്തി. ഫോര്‍ട്ട് പൊലീസിന്‍റെ പട്രോളിങ് സംഘമാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30ഓടെ കിഴക്കേക്കോട്ടയ്‌ക്ക് സമീപം റോഡരികില്‍വച്ചാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത് (Pandalam Girls Found).
വിവരം ഫോര്‍ട്ട് പൊലീസ് പന്തളം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മൂന്ന് കുട്ടികളെയും പന്തളം പൂഴിക്കാട്ട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത എന്ന സ്ഥാപനത്തിലെത്തിച്ചു. ഇന്നലെ രാവിലെ സ്‌കൂളില്‍ പോകാനിറങ്ങിയതിന് ശേഷമാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്.