തിരുവനന്തപുരം: ഏഴ് വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും കാരണത്തും അടിച്ചു പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. ചിറയിൻകീഴ് മണ്ണാത്തി മൂല വടക്കേ വീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ വഴക്കിട്ടു തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു.
ഏഴ് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിൽ
കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് അയല്‍വാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പൊലീസിലും വിവരം അറിയിക്കുകയുമായിരുന്നു
ബാലികയ്ക്ക് മർദനം
ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പരിക്കേറ്റ കുട്ടി പൊലീസിനോട് പറഞ്ഞു. കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് അയല്‍വാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പൊലീസിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കുട്ടികളെ അമ്മയെ ഏൽപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Last Updated : Dec 22, 2020, 10:30 PM IST