തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് വലിയതുറ തീരത്ത് നിരത്തിയ ജിയോ ബാഗുകള്‍ നശിച്ച നിലയിൽ. കടലാക്രമണം രൂക്ഷമായതോടെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വലിയതുറയില്‍ പ്രയോഗിക നടപടി എന്ന നിലയില്‍ ജിയോ ബാഗുകള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. വലിയതുറയില്‍ എത്തിയ ജലവിഭവമന്ത്രി കെ കൃഷ്‌ണന്‍ക്കുട്ടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ജിയോ ബാഗുകള്‍ കടലെടുത്തു. ബാക്കി തീരത്ത് ഇപ്പോഴും അവശേഷിക്കുന്നു.
ജിയോ ബാഗുകള്‍ നശിച്ചു; കോടികൾ കടലില്‍
ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്നതിനു പകരം ഉപയോഗ ശ്യൂന്യമായ കളിമണ്ണ് ഉപയോഗിച്ചതാണ് ജിയോ ബാഗുകള്‍ ഇത്രയും വേഗം നശിക്കാന്‍ കാരണമെന്നാണ് തീരവാസികള്‍ പറയുന്നത്.
മൂന്ന് കോടിയോളം രൂപയാണ് ജിയോ ബാഗിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്നതിന് പകരം ഉപയോഗ ശ്യൂന്യമായ കളിമണ്ണ് ഉപയോഗിച്ചതാണ് അവ ഇത്രയും വേഗം നശിക്കാന്‍ കാരണമെന്നാണ് തീരവാസികള്‍ പറയുന്നത്. അതേസമയം കടലെടുത്ത ഭാഗങ്ങളില്‍ കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും അതും പാതിവഴിയിലാണ്. പ്രളയക്കെടുതിയെത്തുടര്‍ന്നാണ് പണികള്‍ മുടങ്ങിയതെന്നാണ് വിശദീകരണം. കടലാക്രമണത്തില്‍ നിരവധി വീടുകളാണ് വലിയതുറയില്‍ നശിച്ചത്. നിരവധി ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.