തിരുവനന്തപുരം: സംസ്ഥാനത്തും കൊറോണ വൈറസിൻ്റെ ജനിതകമാറ്റം നടന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് നടന്ന ഗവേഷണങ്ങളിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച തീവ്ര വ്യാപന ശേഷിയുള്ള വൈറസ് ആയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി - Health minister KK Shailaja in Kerala
എന്നാൽ ഇത് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച തീവ്ര വ്യാപന ശേഷിയുള്ള വൈറസ് ആയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്
കേരളത്തിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി
കോഴിക്കോട് കേന്ദ്രമായിട്ടാണ് ഇത് സംബന്ധിച്ച് ഗവേഷണങ്ങൾ നടത്തിയത്. എന്നാല്‍ വൈറസിന്‍റെ ജനിതക മാറ്റം സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Last Updated : Dec 26, 2020, 7:22 PM IST