ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം - പൊട്ടിത്തെറിച്ച്
വീടിനു പിന്നിലുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാശനഷ്ടമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല.
ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം:കല്ലറ പാങ്ങോട് കൊച്ചാലുംമൂട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായി. ശനിയാഴ്ച വെളുപ്പിന് 2.30ന് ആസിഫ് എന്നയാളുടെ വീടിനു പിന്നിലുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് നാശനഷ്ടമുണ്ടായത്. രണ്ട് ലക്ഷം രുപയുടെ നാശനഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. സിലിണ്ടറിന്‍റെ പഴക്കമായിരിക്കാം പൊട്ടിത്തെറിക്ക് കാരണമെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.