കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്ത് 50 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

ചെറിയ പായ്ക്കറ്റുകളിലായി കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്

By

Published : Apr 27, 2022, 10:10 AM IST

Updated : Apr 27, 2022, 2:22 PM IST

Ganja Seized  Ganja Seized in thiruvananthapuram  കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ  50 കിലോ കഞ്ചാവ് പിടികൂടി  crime news keral latest
കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

തിരുവനന്തപുരം:തമിഴ്‌നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ യുവാക്കളാണ് വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി നടത്തിയ റെയ്‌ഡിലാണ് യുവാക്കള്‍ കുടുങ്ങിയത്

വിഴിഞ്ഞത്ത് 50 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

വിഴിഞ്ഞം സി.ഐ. സാജുവിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെറിയ പായ്ക്കറ്റുകളിലായി കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തഹസിൽദാരുടെ നേതൃത്വത്തിൽ കഞ്ചാവ് തൂക്കി ഉറപ്പു വരുത്തിയ ശേഷം തുടർ നടപടി സ്വീകരിച്ചു.

Last Updated : Apr 27, 2022, 2:22 PM IST

ABOUT THE AUTHOR

...view details