കേരളം

kerala

ETV Bharat / state

ട്രെയിനിൽ കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍ - gancha seized in train man arrested

പൂന്തുറ സ്വദേശി സിബിൻ (23), പച്ചല്ലൂർ സ്വദേശി ബാദുഷ (24 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

By

Published : Nov 8, 2019, 8:23 PM IST

തിരുവനന്തപുരം: ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ റെയില്‍വേ പൊലീസ് പിടികൂടി. പൂന്തുറ സ്വദേശി സിബിന്‍ (23), പാച്ചല്ലൂര്‍ സ്വദേശി ബാദുഷ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട് മധുരയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ സ്‌കൂള്‍ കോളജ് പരിസരങ്ങളിലാണ് വില്‍പ്പന നടത്തുന്നത്. മധുര-പുനലൂർ പാസഞ്ചർ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പ്രതികളെ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടര്‍ ശ്രീ ജയകുമാറിന്‍റെ നിർദേശപ്രകാരം പാറശാല റെയിൽവേ എസ്ച്ച്ഒ ശരത് കുമാർ, എസ്ഐമാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എഎസ്ഐ ക്രിസ്തുദാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details