കേരളം

kerala

ETV Bharat / state

സുധാകാരന്‍റെ ബകന്‍ ആക്ഷേപം തന്നെക്കുറിച്ചല്ല: തോമസ് ഐസക് - finance minister Thomas Issac

സാങ്കേതികമായിട്ടുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ് മന്ത്രി ജി. സുധാകാരനുമായുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി പദ്ധതിയിലെ ഒരോ പ്രൊജക്‌ടും വിശദമായി പരിശോധിക്കുമെന്നും മന്ത്രി

ധനമന്ത്രി തോമസ് ഐസക്

By

Published : Nov 12, 2019, 4:58 PM IST

Updated : Nov 12, 2019, 5:42 PM IST

തിരുവനന്തപുരം: മന്ത്രി ജി. സുധാകാരന്‍റെ ബകന്‍ പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആലങ്കാരിക പ്രയോഗങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും സുധാകരനുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. ജി. സുധാകരന് താന്‍ ബകനാണെന്ന ആക്ഷേപമില്ല. സാങ്കേതികമായ ചില പരാതികള്‍ മാത്രമാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞതെന്നും അക്കാര്യം പരിശോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

സുധാകാരന്‍റെ ബകന്‍ ആക്ഷേപം തന്നെക്കുറിച്ചല്ലെന്ന് തോമസ് ഐസക്

റോഡും പാലവും മാത്രമല്ല കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുന്നത്. ഓരോ പ്രൊജക്‌ടും വിശദമായി പരിശോധിക്കും. പിഡബ്ലുഡി പറയുന്നതെല്ലാം അതുപോലെ വിഴുങ്ങുകയില്ലെന്നും ഓരോ പദ്ധതിയ്ക്കും ഒരുപാട് പരിശോധന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പറഞ്ഞ രേഖകള്‍ പ്രകാരമാണോ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് പരിശോധിക്കും. പോരായ്‌മകള്‍ കണ്ടാല്‍ മെമ്മോ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Nov 12, 2019, 5:42 PM IST

ABOUT THE AUTHOR

...view details