തിരുവനന്തപുരം:കഴിഞ്ഞ ദിവസം ഫ്ളാറ്റിന്‍റെ ഒമ്പതാം നിലയിലെ ബാൽക്കെണിയിൽ നിന്ന് വീണ് മരണപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിന്‍റെ മകള്‍ ഭവ്യ സിങ്ങിന്‍റെ സംസ്‌കാരം ഇന്ന്(17/09/2021) നടക്കും.
കവടിയാര്‍ ജവഹര്‍ നഗര്‍ ഫ്ളാറ്റില്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബാല്‍ക്കണിക്ക് നെഞ്ചിനൊപ്പം ഉയരമുള്ളതിനാല്‍ കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.