തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയത്. ആറു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് 58 തവണയാണ്. ഈ മാസം ഇതുവരെ വിലകൂട്ടിയത് 17 തവണയും.
Also Read: നൂറ്റാണ്ടിന്‍റെ ചരിത്രം തിരയടിക്കുന്ന പാമ്പൻ പാലം: ഇത് ശരിക്കും എൻജിനീയറിങ് വിസ്‌മയം
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100 രൂപ 79 പൈസയും ഡീസലിന് 95 രൂപ 74 പൈസയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 99 രൂപ 3 പൈസയും ഡീസൽ വില ലിറ്ററിന് 94 രൂപ 8 പൈസയുമായി.
എൽഡിഎഫ് പ്രതിഷേധം ബുധനാഴ്ച
ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ എൽഡിഎഫ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും.ബുധനാഴ്ച വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർഎ. വിജയരാഘവൻ അറിയിച്ചു.
ജനങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ കഴിയുമ്പോൾ ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പ്രതിഫലമായി കോടികളാണ് സ്വകാര്യ എണ്ണക്കമ്പനികളിൽ നിന്നും ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നതെന്നും എ.വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.