തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 29 പൈസയാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.85 രൂപയും , ഡീസല്‍ വില 93.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില.
ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് - ഡീസല്‍
കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില.
Read More.............രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു
പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ ഇന്ന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കെ സുധാകരന്‍ കണ്ണൂരും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തിരുവല്ലയിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍ എന്നിവര്‍ തിരുവനന്തപുരത്തും പ്രതിഷേധത്തില്‍ പങ്കാളികളാകും.