തിരുവനന്തപുരം :തുടർച്ചയായ 11ാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് കൂട്ടിയത്. കേരളത്തിൽ പാറശാലയിലും വെള്ളറടയിലും ഡീസൽ വില 100 കടന്നു. ഒരു ലിറ്റർ ഡീസലിന് പാറശാലയിൽ 100.11 ഉം വെള്ളറടയിൽ 100.08 രൂപയുമാണ്.
നാലര രൂപയിലേറെയാണ് 17 ദിവസത്തിനിടെ ഡീസലിന് കൂടിയത്. 17 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 2 രൂപ 99 പൈസ.
ഡീസലിന് 100 കടക്കുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന ഇന്ധനവില. ശ്രീഗംഗാനഗറിൽ പെട്രോൾ വില 116.06 ഡീസലിന് 106.77 രൂപ.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില
- തിരുവനന്തപുരം
പെട്രോൾ 106.40