തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധനവ് - പെട്രോൾ വില
തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധനവ്
പത്തു ദിവസം കൊണ്ട് പെട്രോളിന് ഒരു ലിറ്ററിന് 2.22 പൈസ കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയും ആയി. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 102.84 രൂപയും ഡീസൽ വില 95.99 രൂപയുമായി.
Also Read: തിയേറ്ററുകള്‍ ഈമാസം 25 മുതൽ, കോളജുകളിൽ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം