തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ സുഹൃത്തുകളെ തല്ലി കൊന്ന നിലയിൽ. യുവാവ് പൊലീസിൽ കീഴടങ്ങി. ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാറനല്ലൂർ സ്വദേശികളാണ്.
ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുൺരാജ് മാറനല്ലൂർ പൊലീസിൽ കീഴടങ്ങി .സന്തോഷിന്‍റെ വീടിന്‍റെ സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുപേരും സുഹൃത്തുക്കളായിരുന്നു.