തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളിയാഴ്ച അണുനശീകരണം നടത്തും. നഗരത്തിലെ മുഴുവന്‍ വീടുകളും പൊതു ഇടങ്ങളും അണുമുക്തമാക്കും. വീടുകളില്‍ വീട്ടുകാര്‍ തന്നെ അണുനശീകരണം നടത്തണം.
തിരുവനന്തപുരം നഗരത്തില്‍ വെള്ളിയാഴ്ച അണുനശീകരണം - Trivandrum
നഗരത്തിലെ മുഴുവന്‍ വീടുകളും പൊതുഇടങ്ങളും അണുമുക്തമാക്കും. വീടുകള്‍ വീട്ടുകാര്‍ തന്നെ അണുനശീകരണം നടത്തണം.
തിരുവനന്തപുരം നഗരത്തില്‍ വെള്ളിയാഴ്ച അണുനശീകരണം
പൊതുസ്ഥലങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലും അണുമുക്തമാക്കും. കൊവിഡ് ബാധിച്ചവരുടെ വീടുകള്‍, പരിസര പ്രദേശങ്ങള്‍ നഗരസഭയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ശുചീകരിക്കും. വീടുകളില്‍ അണുനശീകരണത്തിനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണമെന്ന് തിരുവനന്തപും കോര്‍പ്പറേഷന്‍ മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.