തിരുവനന്തപുരം: സംസ്ഥാന അതിർത്തിയായ കടുക്കറയിൽ ചരക്കു ലോറി റിസർവോയറിലേക്ക് മറിഞ്ഞു. അപടത്തില്‍ നിന്നും ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നാഗർകോവില്‍ നിന്നും കൊല്ലത്തേക്ക് നിർമാണ സാധനങ്ങൾ കൊണ്ടുവരികയായിരുന്ന ലോറി ഡാമിന്‍റെ സുരക്ഷാവേലിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്തു.
ചരക്കു വാഹനം ചിറ്റാർ റിസർവോയറിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - ലോറി ഡ്രൈവർ കൊല്ലം സ്വദേശി അനിൽകുമാര്‍
നാഗർകോവില്‍ നിന്നും കൊല്ലത്തേക്ക് നിർമാണ സാധനങ്ങളുമായി വരുന്ന ലോറിയാണ് മറിഞ്ഞത്.
ചരക്കു വാഹനം ചിറ്റാർ റിസർവോയറിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
ലോറി ഡ്രൈവർ കൊല്ലം സ്വദേശി അനിൽകുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നിലവിളി കേട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ അപകട സ്ഥലത്തെത്തുകയും അനിലിനെ രക്ഷപ്പെടുത്തുകയായിരുന്നു. യാത്ര ക്ഷീണം കൊണ്ട് ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ:സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; ആറ് ജില്ലകളില്‍ കൊവിഷീല്‍ഡില്ല