കേരളം

kerala

ETV Bharat / state

ഗാന്ധിയന്‍ പി ഗോപിനാഥൻ നായർ അന്തരിച്ചു ; വിടവാങ്ങിയത് സമാധാന സന്ദേശ വാഹകന്‍ - ഗാന്ധിയൻ ഗോപിനാഥൻ നായർ അന്തരിച്ചു

2003ലെ മാറാട് കലാപകാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയത് പി ഗോപിനാഥന്‍ നായരായിരുന്നു

Gopinathan Nair passes away  Gandhian Gopinathan Nair  Freedom fighter Gopinathan Nair passes away  ഗാന്ധിയൻ ഗോപിനാഥൻ നായർ അന്തരിച്ചു  സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായർ
സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു

By

Published : Jul 5, 2022, 10:06 PM IST

Updated : Jul 5, 2022, 10:37 PM IST

തിരുവനന്തപുരം : പത്മശ്രീ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസായിരുന്നു. ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. 2016 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഒരു മാസം മുമ്പ് പക്ഷാഘാതത്തെ തുടർന്നാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. രണ്ടുനാൾ മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്. എന്നാല്‍ പിന്നീട് നില ഗുരുതരമായി. തുടർന്ന് ചൊവ്വാഴ്‌ച വൈകീട്ടോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഗാന്ധിയന്‍ പി ഗോപിനാഥൻ നായർ അന്തരിച്ചു

1922 ജൂലൈ മാസത്തിൽ നെയ്യാറ്റിൻകരയിൽ ജനിച്ച അദ്ദേഹം ഗാന്ധിമാർഗത്തിലേക്ക് ചെറുപ്പത്തിൽ തന്നെ ആകൃഷ്‌ടനായി. അദ്ദേഹത്തിന്‍റെ കുട്ടികാലത്ത് നെയ്യാറ്റിൻകര സന്ദർശിച്ച ഗാന്ധിജിയെ നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നു. കോളജ് പഠന കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ശാന്തിനികേതനിലെ പഠനം ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തി. 1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പന്‍റെ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്‌മാരക നിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിന്‍റെ അധ്യക്ഷ സ്ഥാനത്തത്തെി.

സർവസേവ സംഘത്തിന്‍റെ കർമസമിതി അംഗമായും അഖിലേന്ത്യ പ്രസിഡന്‍റായും സംഘത്തെ നയിച്ചിട്ടുണ്ട്. ഭൂദാന യജ്ഞത്തിന് നേതൃത്വം നൽകിയ വിനോബാ ഭാവെയുടെ പദയാത്രയിൽ 13 വർഷവും ഗോപിനാഥൻ നായർ പങ്കെടുത്തു. മലയടി വിനോബാ കേന്ദ്രത്തിന്‍റെ പ്രസിഡന്‍റായി പത്തുവർഷം പ്രവർത്തിച്ചു.

ജയപ്രകാശ് നാരായണൻ നയിച്ച സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 1995 മുതൽ 2000 വരെ സേവാഗ്രാമത്തിന്‍റെ അധ്യക്ഷനായിരുന്നു. 2003ലെ മാറാട് കലാപകാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. 2005ല്‍ ബജാജ് അവാർഡിന് അർഹനായി. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Last Updated : Jul 5, 2022, 10:37 PM IST

ABOUT THE AUTHOR

...view details