തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭയിൽ. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 അനുസരിച്ചാണ് വീണാ ജോർജിൻ്റെ പ്രമേയം. സമയബന്ധിതവും സൗജന്യവുമായി വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെടും. പ്രതിപക്ഷത്തിൻ്റെ പിന്തുണയും പ്രമേയത്തിന് ലഭിക്കും.
സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ - resolution
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പ്രമേയം അവതരിപ്പിക്കും
![സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ kerala legislative assembly free vaccine resolution in assembly സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ സൗജന്യ വാക്‌സിൻ വാക്‌സിൻ പ്രമേയം നിയമസഭ resolution free vaccine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11985143-thumbnail-3x2-m.jpg)
സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ
Also Read: തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി കോണ്‍ഗ്രസ്
അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. എം.കെ മുനീറാണ് നോട്ടീസ് നൽകിയത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ അനിയന്ത്രിതമായ രീതിയിൽ രോഗ വർധന ഉണ്ടാകുകയും മരണ സംഖ്യ ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യവും വാക്‌സിൻ ലഭ്യതയുടെ അപര്യാപ്തതയും സൃഷ്ടിക്കുന്ന ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.