തിരുവനന്തപുരം: സംസ്ഥാനത്ത് 29.5 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് 5 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട (midday meal scheme) സ്‌കൂൾ കുട്ടികൾക്കാണ് സൗജന്യമായി അരി നൽകുക (Free rice for school students). അരി വിതരണം ചെയ്യുന്നതിനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ (Supplyco kerala) കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുന്നത്. സപ്ലൈകോ തന്നെ അരി സ്‌കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. ഈ മാസം 24നകം അരി വിതരണം പൂർത്തിയാക്കണമെന്നാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.