തിരുവനന്തപുരം: സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് സൗജന്യ യാത്ര പാസ് അനുവദിച്ച് സിഎംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്. സിഐടിയു, ബിഎംഎസ് യൂണിയനുകൾക്കാണ് പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ ഒരേ സമയം മൂന്ന് ജീവനക്കാരിൽ കൂടുതൽ സൗജന്യ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ല. ഈ നിയന്ത്രണത്തിനാണ് ഇളവ് നൽകിയിരിക്കുന്നത്.
കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് പാസ് നിയന്ത്രണത്തിന് ഇളവ്; ഉത്തരവുമായി ബിജു പ്രഭാകര്‍ - പാസ് നിയന്ത്രണത്തിന് ഇളവ്
സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് സൗജന്യ യാത്ര പാസ് അനുവദിച്ച് സിഎംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്
കൽപ്പറ്റയിൽ നടക്കുന്ന കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്‍റെ ജനറൽ കൗൺസിൽ യോഗം നടക്കുന്നതിനാൽ 21, 22, 23, 24 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നതായി ഉത്തരവിൽ പറയുന്നു. കെ.എസ്.ടി. എറണാകുളത്ത് വച്ച് നടക്കുന്ന എംപ്ലോയീസ് സംഘ് (ബിഎംഎസ്)ന്‍റെ സംസ്ഥാന ജനറൽ ബോഡി യോഗം നടക്കുന്ന 21, 22 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നതായും എംഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. കാട്ടാക്കട ഡിപ്പോയിൽ വിദ്യാർഥിനിക്ക് അർഹതപ്പെട്ട കൺസെഷൻ നിഷേധിച്ച് പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെയാണ് മാനേജ്‌മെന്‍റിന്‍റെ നടപടി.