തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിന് ഈടാക്കുന്ന 50 രൂപക്ക് പുറമെ പഞ്ചായത്തിലെ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനായി 30 രൂപ കൂടി അധികമായി ഈടാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് പുതുക്കുന്നതില്‍ ക്രമക്കേട്; പ്രതിഷേധവുമായി ബിജെപി രംഗത്ത്
ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള 50 രൂപക്ക് പുറമെ 30 രൂപ കൂടി അധികചാര്‍ജ് ഈടാക്കിയെന്ന് ബിജെപി.
വെള്ളനാട് ഗവണ്‍മെന്‍റ് എൽപി സ്കൂളിൽ ആരംഭിച്ച കാർഡ് പുതുക്കലിനിടെയാണ് അധിക പിരിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്ഥലത്ത് നേരിയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ആര്യനാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് സർക്കിൾ ഇൻസ്പെക്ടർ അജയനാഥ് സമരക്കാരുമായും പഞ്ചായത്ത് അധികൃതരുമായും ചര്‍ച്ച നടത്തി. ഉണ്ടായ പിഴവ് പരിശോധിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം കാര്‍ഡ് പുതുക്കുന്നതിന് പണം ഈടാക്കണമെന്ന കാര്യം സര്‍ക്കുലറില്‍ പറഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി നൂർജഹാൻ പറയുന്നത്.